Saturday, May 9, 2009

വഴി

ഒന്ന്
വരമ്പ്
ഒക്കെയും
ഓര്‍മ്മയാകുന്നു
അല്പമുമ്പു
പറഞ്ഞതും
തൊട്ടകന്നതും
ചിരിച്ചതും
ഒട്ടകന്നുനിന്ന്
പരസ്പരം
പഴിച്ചതും
ഉണര്‍ന്നതും
ഉറക്കം
വരുന്നെന്നു
പറഞ്ഞതും
കോട്ടുവായിട്ടു
വായ് തുറന്നതും
എന്താ രാത്രി
ഉറക്കമില്ലേ
എന്ന് തിരഞ്ഞതും
ഒക്കെയും
ഓര്‍മ്മയാകുന്നു!

ഓര്‍മ്മയാണ്
ഏതിലേക്കും
തിരച്ചു നടക്കുവാന്‍
പാതയാകുന്നത്!

പെണ്ണിനുള്ള
കുറിപ്പ് തുന്നീടുവാന്‍
അക്ഷരങ്ങള്‍
പെറുക്കി നല്‍കുന്നതും
കുഞ്ഞിനുള്ള
മരുന്ന് വാങ്ങിക്കുവാന്‍
കുറിപ്പ് കീശയില്‍
വച്ചു തരുന്നതും !
ഓര്‍മ്മ
മാത്രമാണല്ലോ!

ദൂരെ നിന്നും
വരുന്ന
ദേശാടനക്കിളികളെ
കണ്ടു നോക്കിനിര്‍ത്തുന്നതും
ഓര്‍മ്മയാണല്ലോ!

ഓര്‍മ്മയാകുന്നു
എനിക്ക്
ബാല്യത്തിലെ
വയലിലേക്കും
പട്ടം പറത്തിയ
മണലിലേക്കും
പഴയ ചങ്ങാതി തന്‍
ചെറുകരത്തില്‍
പുരണ്ട മിഠായിതന്‍
മധുരമൂറുന്ന
ഉച്ച നേരത്തിലും!
പത്തുപൈസയ്ക്ക്
കിട്ടിയ
അച്ചാറുവെള്ളമേകിയ
പുളിയെരിയുപ്പിലും!
അതിലുമപ്പുറം
വളരെപ്പഴകിയോരെന്നിലെക്കും
വരമ്പായിമാറുക!

ഈ വരമ്പേറി
എത്രപോയീടിലും
കുഴയുകില്ലിറ്റു
കണ്ണീര്‍ പൊടിയിലും .
രണ്ട്
ചാല്‍
നാമറിയാതെ
എത്ര ചാലുകള്‍
അകം
പുറം
ഇരുള്‍
വെളിച്ചം
തിരിച്ചിയതിങ്ങനെ
തെളിഞ്ഞ്
കലങ്ങി
എവിടെയൊക്കെയോ
ഒഴുകിടുന്നത്
പ്രണയം
കലഹ-
മരണജീവിത
വിവിധ
വേഷങ്ങള്‍
ആടി തിമിര്‍ത്തത് .
എത്ര ചാലുകള്‍
അടിയൊഴുക്കുകള്‍
നിരന്തരം
നമ്മില്‍
മറഞ്ഞു
നില്‍പ്പത്!
മകള്‍
മകന്‍
അമ്മ
ഇണ
ഇടര്‍
പ്രാണന്‍
ഇതുപോല്‍
എങ്ങും
വരിഞ്ഞു
നില്‍പ്പത് !
ഒരു ചാല്‍
ജീവന്‍
പകര്‍ന്നു
നല്‍കുമ്പോള്‍
മറുചാല്‍
മൃത്യുവില്‍
വിളക്ക്
വച്ചിടും .
എവിടെയൊക്കെയോ
അദൃശ്യരായ്‌
പലരടുത്തു
നിന്നിരുള്‍
ചവച്ചു
തുപ്പിടും.
അറിഞ്ഞിടാതകം
വഴി
അദൃശ്യമായ്
സുദൃഢ സ്നേഹത്തിന്‍
പെരുംചാല്‍
പാടുകള്‍ !
മൂന്ന്
ദൂരം
എത്ര ദൂരങ്ങള്‍
ഹ്രെസ്വ ജീവിതം
ഏകിയ പാഠങ്ങള്‍
യാത്രയിങ്ങനെ
വഴി അറിഞ്ഞു
അറിയാതെ
നടന്ന്
അകലമില്ലാതെ
നിറഞ്ഞൊഴുകി
പിന്നെയും
എത്തിയും
മറന്നും
ഓര്‍ത്തും
എവിടെയൊക്കെയോ
എന്തിലോക്കെയോ !

14 comments:

  1. ottakannu ninnu parasparam pazhichathum...
    nalla vari...

    ReplyDelete
  2. സന്ദര്‍ശനത്തില്‍ സന്തോഷിക്കുന്നു

    ReplyDelete
  3. Simple but touching... ഒാര്മ്മ്മയുടെ വരമ്പ് നന്നായിട്ടുന്ട്... ആശമ്സകള്‍

    ReplyDelete
  4. വായിച്ചൂട്ടോ...
    നന്നായി...

    ReplyDelete
  5. മൂന്നു കവിതകളും നന്നായി.

    ReplyDelete
  6. പ്രിയ സങ്,
    "വാക്കി"ല്‍ താങ്കളുടെ ബ്ലോഗിന്‍റെ link കണ്ടു. കേറി നോക്കിയത് ഇന്നാണ്.
    ഭംഗിവാക്കുകളൊന്നും പറയുന്നില്ല.
    ഇനിയും വരാം.

    ReplyDelete
  7. nannaayi............aashamsakal....

    ReplyDelete