അശാരിയമൂമ്മയെ
ആശുപത്രിയില്‍
കൊണ്ടുപോകാന്‍
ഓട്ടോ വിളിക്കാന്‍ വന്നത്
ഷാജി .
ചൂട്ടുമിനും വെളിച്ചത്തില്‍
എന്റെ ഓട്ടോ
ആശുപത്രിയിലേക്ക്
പാഞ്ഞുപോയത്,
ഡോക്ടറുടെ മുറ്റത്ത്
അവര്‍ ഉണര്‍ന്നു വരും വരെ
കാത്തുനിന്നത്
അവനൊപ്പം .
ഇനിയവര്‍
ഒട്ടോയില്‍നിന്നും
ഇറങ്ങില്ല '
എന്നു പറഞ്ഞ്
ഡോക്ടര്‍ മടങ്ങിയിട്ടും
അവന്‍
ന്ശ്ശബ്ദനായിരുന്നു.
തോളില്‍ കിടന്ന
തോര്‍ത്തു കൊണ്ട്
അവരെ പുതപ്പിച്ച്
രണ്ടു പേര്‍ക്കിടയില്‍
നന്നായിരുത്തി
ചൂട്ടുമിന്നും വെളിച്ചത്തില്‍
തിരച്ചു പാഞ്ഞപ്പോള്‍
ഓരിയിട്ടോടിയ
നായ്ക്കളെ നോക്കി
അവന്‍
എന്തോ പിറുപിറുത്തു .
ആശാരിയമ്മൂമ്മയെ
വാരിയെടുത്ത്
വീട്ടില്‍ കൊണ്ടുക്കിടത്തി
മടങ്ങിപ്പോരുമ്പോഴും
'ശരി പിന്നെക്കാണം'
എന്നല്ലാതെ
അവന്‍
മറ്റൊന്നും പറഞ്ഞില്ല.
ആശാരിയമ്മൂമ്മയുടെ
സഞ്ചയനത്തിന്‍
തലേന്ന് രാത്രിയില്‍
ആരോ വന്നു വിളിച്ചു
ആശുപത്രിയില്‍
പോകണം
ഷാജിക്കു സുഖമില്ല .
ആശാരിയമ്മൂമ്മേടെ
ചെറു മകന്‍
ഷാജിയേംകൊണ്ട്
ചൂട്ടുമിന്നും വെളിച്ചത്തില്‍
പല ആശുപത്രികള്‍ക്ക് മുന്നിലും
കയറിയിറങ്ങി ;
'ഇവിടെ പറ്റില്ല 'എല്ലാവരും പറഞ്ഞു.
വാറ്റ് ചാരായവും
അവന്‍ കഴിച്ച വിഷപ്പഴവും
അവനെ ബോധത്തില്‍നിന്ന്
അകറ്റി നിര്‍ത്തി.
ഒടുവിലെത്തിയ
ആശുപത്രിയില്‍
കുടിപ്പിച്ച ഉപ്പുവെള്ളവും
കഴിച്ച ഒതളങ്ങയും
ഒറ്റതവണ മാത്രം
നീട്ടിഛര്‍ദ്ദിച്ചു.
പിന്നെപ്പിന്നെ
ഓരോ രാവിന്‍ തിരുവിലും നിന്ന്
ചൂട്ടുമിന്നുംവെളിച്ചത്തില്‍
അവന്റെ
കോങ്കണ്ണുകള്‍
എന്നെത്തന്നെ
തുറിച്ചു നോക്കുന്നത്
ഞാന്‍ അറിയുന്നു
എത്രയൊക്കെ
ഇറുക്കി
കണ്ണുകളടയ്ക്കിലും!
illaththu kavithanu kannadaykkuka ulkkannu thurakkuka
ReplyDeleteororutharkkum vethyasthamaya kashchappadanu undavuka . sandarsanathinu nandi .
ReplyDeleteസങ് നല്ല കവിത
ReplyDeleteനാക്കിലയിലും വരൂ
www.naakila.blogspot.com
thank you
ReplyDelete