Saturday, November 6, 2010

ബാക്കി

പുഴക്കരയിലെ

മരങ്ങള്‍ക്കിടയിലെ

ചെറിയ വീട്.

കരിമ്പ്‌ പാടങ്ങളിലെ

ഇളം കാറ്റിന്‍

ശീല്‍ക്കാരം

ഓര്‍മ്മ പതുങ്ങുന്നു.

മുറ്റത്തെ

ഉയരമില്ലാത്ത

കല്‍ക്കെട്ടുള്ള

കിണര്‍.

മഞ്ഞപ്പൂക്കളുടെ പൂവരശ്

ഓണമാണ്.

അപ്പുറത്തൊരു

നാടകക്കളരി

പ്രയമായൊരാള്‍്

ഉറക്കെപ്പടുന്നു

കക്കാനും കക്കാത്തിയും

മാറി മാറി ഏറ്റുപാടുന്നു .

'കാക്കാരശ്ശി നാടകമാ

മോന് കാണണോ?

പറഞ്ഞതാരെന്നു

ഓര്‍മ്മയില്ല!

ചേര്‍ന്ന് നില്‍ക്കുന്ന

വീടുകളില്‍

കയറിയിറങ്ങി

അങ്ങനെ നടന്നു.

ഊഞ്ഞാലുകള്‍

പലരും

ആടാന്‍ തന്നു .

പകിട പകിട

പന്ത്രണ്ടു

പകിട കളി

അറിയാതെ

കണ്ടു നടന്നു

മഴ വന്നതറിയാതെ

പലരൊപ്പം

ഒന്നും തിരയാതെ !


പിന്നെന്നു മടങ്ങി

ഞാനും

ഒനവും


ആ കാക്കാന്‍െറ

നാടകം

കാണാന്‍

കഴിഞ്ഞില്ലല്ലോ!


എന്നെപ്പൊതിഞ്ഞ

കടന്നാല്‍ക്കൂട്

ഇന്നും

അവിടെ ഉണ്ടാകുമോ?