Saturday, November 6, 2010

ബാക്കി

പുഴക്കരയിലെ

മരങ്ങള്‍ക്കിടയിലെ

ചെറിയ വീട്.

കരിമ്പ്‌ പാടങ്ങളിലെ

ഇളം കാറ്റിന്‍

ശീല്‍ക്കാരം

ഓര്‍മ്മ പതുങ്ങുന്നു.

മുറ്റത്തെ

ഉയരമില്ലാത്ത

കല്‍ക്കെട്ടുള്ള

കിണര്‍.

മഞ്ഞപ്പൂക്കളുടെ പൂവരശ്

ഓണമാണ്.

അപ്പുറത്തൊരു

നാടകക്കളരി

പ്രയമായൊരാള്‍്

ഉറക്കെപ്പടുന്നു

കക്കാനും കക്കാത്തിയും

മാറി മാറി ഏറ്റുപാടുന്നു .

'കാക്കാരശ്ശി നാടകമാ

മോന് കാണണോ?

പറഞ്ഞതാരെന്നു

ഓര്‍മ്മയില്ല!

ചേര്‍ന്ന് നില്‍ക്കുന്ന

വീടുകളില്‍

കയറിയിറങ്ങി

അങ്ങനെ നടന്നു.

ഊഞ്ഞാലുകള്‍

പലരും

ആടാന്‍ തന്നു .

പകിട പകിട

പന്ത്രണ്ടു

പകിട കളി

അറിയാതെ

കണ്ടു നടന്നു

മഴ വന്നതറിയാതെ

പലരൊപ്പം

ഒന്നും തിരയാതെ !


പിന്നെന്നു മടങ്ങി

ഞാനും

ഒനവും


ആ കാക്കാന്‍െറ

നാടകം

കാണാന്‍

കഴിഞ്ഞില്ലല്ലോ!


എന്നെപ്പൊതിഞ്ഞ

കടന്നാല്‍ക്കൂട്

ഇന്നും

അവിടെ ഉണ്ടാകുമോ?

Saturday, September 4, 2010

ഫോട്ടോസ്റ്റാറ്റ്

അന്നൊരു സന്ധ്യയ്ക്ക്
ഒരു ഭ്രാന്തി
അവനു മുന്നില്‍
കൈ നീട്ടുന്നത്
കണ്ടു.

പിന്നൊരിക്കല്‍
അവളുടെ
ഒക്കത്ത്
അവന്‍റെ
ഫോട്ടോസ്റ്റാറ്റും !

Wednesday, June 30, 2010

പണി

നല്ലത് കാട്ടാത്ത
കണ്ണേ
നിന്നെ
കണ്ണട തടവില്‍
ഇടുന്നു ഞാന്‍

Thursday, June 17, 2010

ആ ..........

ആരും അറിഞ്ഞില്ല
പറഞ്ഞതുമില്ല
അവിടെ തന്നെ
ഉണ്ടായിരുന്നു
ഒന്നും കേട്ടില്ല
കണ്ടതുമില്ല
എല്ലാം അറിഞ്ഞിരുന്നു
എന്നിട്ടും
എന്തിനാ ...
ആ ..........

Sunday, May 30, 2010

ചിരന്തനം

മണ്ണെണ്ണ തീര്‍ന്നു സ്റ്റൌവില്‍
മാര്ഗങ്ങള്‍ ഒടുങ്ങുന്നു
ചായക്കായ് വച്ചവെള്ളം
വെറുതെ പുകയുന്നു .

വാര്‍ദ്ധക്യം പുതഞ്ഞോരു
വിളക്ക് കെട്ടേപോയി
വിളിപ്പാടകലത്തില്‍
വിറച്ചെത്തുന്നൂ രാത്രി .

കഷ്ട കാലങ്ങള്‍ ദേഹ
മോഹങ്ങള്‍ തകര്‍ക്കുമ്പോള്‍
പെട്ടുപോമിരുട്ടിനെ
പുറത്താക്കുവാനാര്.

നില്‍ക്കുക ബീടിച്ചുണ്ടില്‍
നിന്നിറ്റു തീ തന്നു പോക
ചുമയില്‍ കഭം കൂടി
പുക കുടുങ്ങുന്നൂ നെഞ്ചില്‍ .

മേല്മുറിഞ്ഞപ്പുറത്തായ്
അലറി വിളിപ്പതാര്
അഗതി മുറിക്കുള്ളിലായ്
അനാഥ പ്രേതങ്ങളോ.

മഴയീ മാളത്തിലും
ഇരമ്പി പെയ്തെതുന്നു
കതകു പൂട്ടീടാതെ
നില്ക്കുകയാണിപ്പോഴും.

Saturday, May 8, 2010

വേനല്‍

ആ വഴി വരില്ല ഞാന്‍
ഇനിമേല്‍ എന്നാകിലും
തോന്നുന്നുവെങ്കില്‍ മാത്രം
മടങ്ങി വരൂ മഴേ
ദാഹമാണ് എന്നും കാടിന്‍
ഉള്‍തുടിപ്പുകള്‍ കോര്‍ക്കും
വേരുകള്‍ തേടും
ജല ജാലകം തുറക്കുവാന്‍ .