Friday, December 9, 2011

എന്നിട്ടും

എന്നിട്ടും
ഒന്നും പറയാതെ
പോകെയാണ്
ഓര്‍മ്മകളെ
ആട്ടിയകറ്റി
വാതില്‍
ഉറക്കെ അടച്ചു
അകത്തെത്തുമ്പോഴും
പിന്നില്‍ നിന്നും
തോണ്ടി വിളിക്കുന്നു
പറയാന്‍ മറന്നത്
ഒന്നും ഓര്‍ക്കുന്നതേയില്ല
വഴിവക്കില്‍
ഒക്കെയും
കമിഴ്ന്നു
പോയിട്ടുണ്ടാവാം
പോട്ടെ അല്ലേ പിന്നെ
അരക്ക ചേതം .

Wednesday, November 2, 2011

ചാവേര്‍

നിന്‍റെ കൈ
എന്‍റെ പോക്കറ്റിലേക്കു
നുഴഞ്ഞു കയറുന്നത്
ഞാനറിയുന്നു
എന്‍റെ പേഴ്സ്
മെല്ലെ നീ
കവരുന്നതും .

എന്നിട്ടും
എന്തിനാണ് ഞാന്‍
ഉറക്കം നടിച്ചു ഈ
തീവണ്ടി മുറിയില്‍
അനങ്ങാതിരിക്കുന്നത്?

വേഗമാകട്ടെ
നീയതൊന്നു
സ്വന്തമാക്കിയിട്ടു വേണം
എനിക്ക്
പുറത്തു കടക്കുവാന്‍ !