ഉപേക്ഷിക്കപ്പെട്ടൊരു
ഊമക്കുഞ്ഞിന്റെ നിലവിളി
എങ്ങനെയാണു
എനിക്കുമാത്രം
കേള്‍ക്കുവാനാകുന്നത്?
ഉറക്കത്തിനും
ഉണര്‍ച്ചയ്ക്കുമിടയിലെ
നൂല്‍വഴികടന്നു
എന്തിനാണവള്‍
നിര്‍ത്താതെ കരയുന്നത് ?
അദൃശ്യമായ
ഏത് വിരല്‍ പിടിച്ചാണ്
അവള്‍
അരികിലേക്ക് വരുന്നതു ?
കുഞ്ഞുങ്ങളില്ലാത്തവളുടെ
അമ്മ മനസ്സുപോലെ
എന്തിനാണ് ഞാന്‍
വിതുമ്പുന്നത്
ഈ
രാത്രിപോലും അറിയാതെ .
ഉപേക്ഷിയ്ക്കപ്പെട്ട ഊമക്കുഞ്ഞിന്റെ നിലവിളി കേള്‍ക്കാനുള്ള മനസ്സില്‍ കവിതവന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...
ReplyDeleteishtamaayi ii karunayude varikal..
ReplyDeleteaashamsakal....
randalkkum hrudayam niranja santhosham
ReplyDeleteനീറിപ്പിടിക്കുന്ന വരികള്‍.
ReplyDeleteകവിതകളിലൂടെ ഒന്നോടിച്ച് പോയി...വളരെ നന്നായിരിക്കുന്നു...കൂടുതല്‍ പ്രതീക്ഷിക്കുന്നു
ReplyDeletesanthosham sneham mathram .
ReplyDelete"ഉപേക്ഷിക്കപ്പെട്ടൊരു
ReplyDeleteഊമക്കുഞ്ഞിന്റെ നിലവിളി
എങ്ങനെയാണു
എനിക്കുമാത്രം
കേള്‍ക്കുവാനാകുന്നത്?"
സങിന്റെ കവിതകള്‍ പൊതുവെ പങ്കുവെയ്ക്കുന്ന അനാഥത്വത്തിന്റെയും അസ്വസ്ഥതകളുടെയും തുറന്നെഴുത്ത് ഈ കവിതയും പങ്കുവയ്ക്കുന്നു. നീറിപ്പുകയുന്ന ഓര്‍മ്മകളുടെയും ഓര്‍മ്മപ്പെടുത്തലുകളുടെയും കവിത.
ഈ ബ്ലോഗില്‍ ഞാന്‍ ആദ്യ സന്ദര്‍ശകയാണെങ്കിലും മുമ്പേ സങ് കവിതകള്‍ എനിക്കു പരിചയമുണ്ട്.
ആശംസകളോടെ
നീലാംബരി
"കുഞ്ഞുങ്ങളില്ലാത്തവളുടെ
ReplyDeleteഅമ്മ മനസ്സുപോലെ എന്തിനാണ് ഞാന്‍
വിതുമ്പുന്നത് ". ഇഷ്ടമായി ഈ തിരിച്ചറിവ്
santhosham ,neelambari,sukanya. Nanmakal
ReplyDeletenannayi
ReplyDelete"ഉപേക്ഷിക്കപ്പെട്ടൊരു
ReplyDeleteഊമക്കുഞ്ഞിന്റെ നിലവിളി
എങ്ങനെയാണു
എനിക്കുമാത്രം
കേള്‍ക്കുവാനാകുന്നത്?"
Touching lines....
It shows a heart behind the lines...
nannayittunde mashee
ReplyDeletebose,jayan evoor ,suja ,kavithakkuttilekku vannathil santhosham
ReplyDeletenannaayittundu tto....
ReplyDeleteവേദനിപ്പിച്ചു
ReplyDeleteസമകാലികകവിതയിലേക്ക് എടുക്കുന്നതില്‍ വിരോധമുണ്ടോ
കുഞ്ഞുങ്ങളില്ലാത്തവളുടെ
ReplyDeleteഅമ്മ മനസ്സുപോലെ
എന്തിനാണ് ഞാന്‍
വിതുമ്പുന്നത്
ഈ
രാത്രിപോലും അറിയാതെ . -നല്ല കവിത...
nandi shyla, anish ,anilkumar
ReplyDelete