Thursday, April 30, 2009

യാത്ര

എവിടേക്ക്
എന്നില്ലാതെ
വെറുതെ
പോകണം
ഒരു യാത്ര !

ഒന്നും
പറയാതെ
മടക്കം
എപ്പൊഴെന്ന്
അറിയാതെ!

യാത്രകള്‍
ഓര്‍മ്മകളിലേക്കോ
ഒടുങ്ങാത്ത
കണ്ണുനീരിലേക്കോ!

എങ്കിലും
എനിക്കാവുകില്ല
മടങ്ങാതിരിക്കുവാന്‍
ചിരികളില്‍
നനയാതിരിക്കുവാന്‍.


2 comments:

  1. യാത്രകള്‍ നല്ലതല്ലേ...
    ഓരോ യാത്രയും ഓരോ അനുഭവം സമ്മാനിക്കട്ടെ..

    ReplyDelete
  2. സന്ദര്‍ശനത്തിലും അഭിപ്രായത്തിലും സന്തോഷിക്കുന്നു

    ReplyDelete