Saturday, April 25, 2009

തെരുവിലെ പാട്ടുകാരി


അന്നാതെരുവിന്റെ
അങ്ങേത്തലയ്ക്കലായ്
നിന്നവള്‍ പാട്ടുപാടി
തെരുവിലെ പാട്ടുകാരി
അവളാ തെരുവിന്റെ കൂട്ടുകാരി.


പല നാടുകള്‍ താണ്ടി വന്നിടുന്നു
പല ഭാഷകള്‍ അവള്‍ പറഞ്ഞിടുന്നു
പകലുകള്‍
പാടി നടന്നിടുന്നു
പഥികയവള്‍ തെരുവില്‍ മയങ്ങിടുന്നു.


എവിടെയാണവളുടെ നാടെന്ന് ചോദിച്ചാല്‍
ഉലകമാണെന്നുടന്‍ ഉത്തരം തന്നിടും
ഉണര്‍വോടെ ഊരുചുറ്റീടുമവള്‍തന്‍റെ
പെട്ടിയില്‍ ശ്രുതിയിട്ടു പാടിടും.


അമ്മ തന്‍ മുലയുടെ രുചി അറിയാത്തവള്‍
അച്ഛന്റെ നെഞ്ഞിലെ ചൂടറിയാത്തവള്‍
ഈശ്വര ഗീതികള്‍ നിത്യവും പടുവോള്‍
ഈശ്വരനെ തേടിയെങ്ങുമലയുവോള്‍ .


യാത്രയ്ക്ക് വണ്ടികള്‍ വന്നു നിരന്നിടും
യാത്രികര്‍ക്കൊപ്പമായ് അവളും കയറിടും
ആര്‍ത്തയായ് നിന്നവള്‍ പാട്ടുകള്‍ പാടിടും
അര്‍ദ്രതയോടവര്‍ അവളെ ദര്‍ശ്ശിച്ചിടും .


എന്നുമാ തെരുവിന്റെ കോണിലായ് നിന്നവള്‍
എണ്ണിപ്പറക്കിടും നാണയത്തുട്ടുകള്‍
പതിയെ നടന്നീടു മൊഴിയാതെ
പരിഭവമില്ലാതെ പാല്‍ .


പതിവുകള്‍ തെറ്റിച്ചിടാതവള്‍ വന്നിടും
പകലോന്‍ മറയും വരെയും അലഞ്ഞിടും
പടവുകള്‍ പലതും കയറി ഇറങ്ങിടും
പലനടനങ്ങള്‍ നടത്തിക്കുഴഞ്ഞിടും .

ആകെ അവള്‍ക്കഭയം നിശ്ശബ്ദത
ആരും അറിയാത്ത സ്നേഹിത രാത്രിയും
ചുറ്റിനുമുള്ളതോ കഴുക നേത്രങ്ങളും
കൊത്തിപ്പറിച്ചിടാന്‍ ആയും മനുഷ്യരും .

ഉണ്ടവള്‍ക്കും വികാരങ്ങള്‍ സ്വപ്‌നങ്ങള്‍
ഉള്ളില്‍ ഒതുക്കി കഴിയും അവള്‍ ധന്യ
ഉണ്ടവള്‍ക്കും വിതുമ്പുന്ന ഹൃദയവും
ഉള്ളില്‍ പകര്‍ന്നിടാന്‍ ഇത്തിരി സ്നേഹവും .

ഒരു നാളിലെങ്ങോ മറഞ്ഞുപോയ്‌ അവളെയീ
തെരുവിന്റെ ഹൃദയം കവര്‍ന്നെടുത്തോ
തെരുവിന്റെ മറവില്‍ മരിച്ചു വീണോ അവള്‍
മറ്റേതോ തെരുവിലായ് ചേക്കേറിയോ?

ഏതോ നിശയുടെദുഃഖമവള്‍
എന്റെ യാത്രയ്ക്കിടയിലെ കൂട്ടുകാരി
അവളെ തിരഞ്ഞീടുമെന്‍ കണ്ണുകള്‍
നിത്യ ജീവിത യാത്രയില്‍ തെരുവുകളില്‍.

തെരുവിലെ പാട്ടുകാരി
അവളീ തെരുവിന്റെ കൂട്ടികാരി
തെരുവിലെ പാട്ടുകാരി
അവളാ തെരുവിന്റെ പാട്ടുകാരി.

4 comments:

  1. കവിത എന്നതിനെക്കാള്‍ ഒരു ഗാനം എന്നരീതിയില്‍ മനോഹരമായിരിക്കുന്നു

    ReplyDelete
  2. തെരുവിലെ പാട്ടുകാരി എന്റെ ആദ്യ കാല കവിതകളില്‍ ഒന്നാണ് .പ്രീ ഡിഗ്രി പഠനത്തിനിടയില്‍ എഴുതിയത് .കവിത നിര്‍ചനത്തിനും അപ്പുറമാണ് .അത് കൊണ്ടു ഇതിനെ കവിതയെന്നു തന്നെ വിളിക്കാനാണ് എനിക്ക് ഇഷ്ടം .സന്ദര്‍ശനത്തിനും നന്ദി

    ReplyDelete
  3. നന്നായിരിക്കുന്നു..
    പോസ്റ്റിന്റെ ഫോണ്ടുകള്‍ക്കിത്രയും വലിപ്പം വേണോ..?
    ബോള്‍ഡ് ചെയ്യാതെ പോസ്റ്റ്‌ ചെയ്യു‌..
    കമന്റുകളുടെ വേര്‍ഡ്‌ വേരിഫിക്കാഷന്‍ എടുത്തു കളഞ്ഞൂടെ..?

    ആശംസകള്‍..

    ReplyDelete
  4. നിശദേശങ്ങളില്‍ സന്തോഷിക്കുന്നു നന്ദി പറയുന്നില്ല

    ReplyDelete