Sunday, May 30, 2010

ചിരന്തനം

മണ്ണെണ്ണ തീര്‍ന്നു സ്റ്റൌവില്‍
മാര്ഗങ്ങള്‍ ഒടുങ്ങുന്നു
ചായക്കായ് വച്ചവെള്ളം
വെറുതെ പുകയുന്നു .

വാര്‍ദ്ധക്യം പുതഞ്ഞോരു
വിളക്ക് കെട്ടേപോയി
വിളിപ്പാടകലത്തില്‍
വിറച്ചെത്തുന്നൂ രാത്രി .

കഷ്ട കാലങ്ങള്‍ ദേഹ
മോഹങ്ങള്‍ തകര്‍ക്കുമ്പോള്‍
പെട്ടുപോമിരുട്ടിനെ
പുറത്താക്കുവാനാര്.

നില്‍ക്കുക ബീടിച്ചുണ്ടില്‍
നിന്നിറ്റു തീ തന്നു പോക
ചുമയില്‍ കഭം കൂടി
പുക കുടുങ്ങുന്നൂ നെഞ്ചില്‍ .

മേല്മുറിഞ്ഞപ്പുറത്തായ്
അലറി വിളിപ്പതാര്
അഗതി മുറിക്കുള്ളിലായ്
അനാഥ പ്രേതങ്ങളോ.

മഴയീ മാളത്തിലും
ഇരമ്പി പെയ്തെതുന്നു
കതകു പൂട്ടീടാതെ
നില്ക്കുകയാണിപ്പോഴും.

2 comments:

  1. ജീവിതദുരിതങ്ങളുടെ മഴവെളപ്പാച്ചിൽ തുടരുന്നു...
    അഗതികൾ നമ്മൾ....

    ReplyDelete