ഇതാ ഇതുവഴി http://www.malayalasameeksha.com/2014/07/blog-post_8832.html
Tuesday, July 22, 2014
പുതിയ കവിത മലയാള സമീക്ഷയില്‍
ഇതാ ഇതുവഴി http://www.malayalasameeksha.com/2014/07/blog-post_8832.html
Thursday, July 10, 2014
രണ്ട് ഫുട്ബോള്‍ കവിതകള്‍
ഒന്ന്
******
മെസ്സി കുലുക്കിയ വല
******************************
മെസ്സി കുലുക്കിയ
വല പറഞ്ഞു
ഇപ്പൊ
കുലുങ്ങി കുലുങ്ങി എന്‍റെ
ചരടൊക്കെ
പൊട്ടിയേനെ
ഗോളുകൊണ്ട്
തുളഞ്ഞവള്‍ എന്ന്
പേര് കേട്ടേനെ!
രണ്ട്
******
റഫറി
*******
എത്ര വേഗത്തില്‍
വേണേലും
എത്ര ദൂരത്തില്‍
വേണേലും
കൂടെ
ഓടിക്കോ.
പക്ഷെ
പന്തേ തൊടണേല്‍
ഇച്ചിരി പുളിക്കും .
റഫറി
ഓര്‍ത്തു
കുളിരു കോരി
മണ്ടന്മാര്‍
ഞാനെങ്ങാനം ആരുന്നേല്‍
ഇപ്പം
രണ്ട് വലേലും
ഗോളു കൊണ്ടു
നിറഞ്ഞേനേം!
Tuesday, July 1, 2014
Friday, June 27, 2014
നിശ്ശബ്ദത
നിശ്ശബ്ദത
നിശ്ചലതയോടു
ചോദിച്ചു
നിനക്ക്
എങ്ങനെ
നിശ്ചലമാകാൻ
കഴിയുന്നു?
നിശ്ചലത
നിശ്ശബ്ദതയോടു
ചോദിച്ചു
നിനക്കെങ്ങനെ
നിശ്ശബ്ദമാകാൻ
കഴിയുന്നു?
അരികില്‍
നിശ്ശബ്ദയായി
ഇരുന്ന
ഒരു ചീവീട്
മനസ്സില്‍
പറഞ്ഞു
കഷ്ടം!
നിശ്ചലതയോടു
ചോദിച്ചു
നിനക്ക്
എങ്ങനെ
നിശ്ചലമാകാൻ
കഴിയുന്നു?
നിശ്ചലത
നിശ്ശബ്ദതയോടു
ചോദിച്ചു
നിനക്കെങ്ങനെ
നിശ്ശബ്ദമാകാൻ
കഴിയുന്നു?
അരികില്‍
നിശ്ശബ്ദയായി
ഇരുന്ന
ഒരു ചീവീട്
മനസ്സില്‍
പറഞ്ഞു
കഷ്ടം!
Subscribe to:
Posts (Atom)