ചില സൗഹൃദങ്ങള്‍
പഴയ
പാത്രങ്ങള്‍ പോലെയാണ്
തേഞ്ഞടര്‍ന്നു ഞണുങ്ങി
പാതകത്തിന് അടിയില്‍
കമിഴ്ന്ന്‍ ഒളിക്കും.
ചിലപ്പോള്‍
ചിലന്തികള്‍ക്ക് വല വരയ്ക്കാന്‍
എലികള്‍ക്കോ ,പറ്റയ്ക്കോ
മറഞ്ഞിരിക്കാന്‍
പഴയ പാത്രം തേടിവരുന്നവന്‍റെ
ശബ്ദം കേള്‍ക്കും വരെയും
അവിടെത്തന്നെ ഉണ്ടാവും.
ചില സൗഹൃദങ്ങള്‍
അട്ടകളെ പോലെയാണ്
ഹൃദയത്തില്‍ തന്നെ
കടിച്ചിരിക്കുന്നതിനാല്‍
എന്തു സ്നേഹം എന്ന് നാം
ആനന്ദിക്കും
അവസാന തുള്ളി
ചോരയും
തീര്‍ന്നേ
വിട്ടു പോകൂ.
ചില സൗഹൃദങ്ങള്‍
മഴപോലെയാണ്
വല്ലപ്പോഴും വരുമ്പോഴും
ആര്‍ദ്രത മാത്രം
ശേഷിപ്പിക്കുന്നവ .
ചില സൗഹൃദങ്ങള്‍
ലഹരി പോലെയാണ്
മാന്ത്രിക തൂവല്‍ തൊട്ട്
മായികമായ
ഒരു ലോകത്തേക്ക്
പറത്തി വിടുന്നവ.
ചില സൗഹൃദങ്ങള്‍ മാത്രം
ഹൃദയ താളം പോലെ!
മരണം വരെയും
ഒപ്പം ഉണ്ടാവുന്നവ
മരണ ശേഷവും
മറഞ്ഞു പോകാത്തവ.
കണ്ണടയും കാഴ്ചയും
ആകുന്നവ
വാക്കും കേഴ്വിയും
ആകുന്നവ
ശ്വാസവും ഗന്ധവും
ആകുന്നവ.
എപ്പൊഴും തണലായ പൂമരങ്ങള്‍ !
പഴയ
പാത്രങ്ങള്‍ പോലെയാണ്
തേഞ്ഞടര്‍ന്നു ഞണുങ്ങി
പാതകത്തിന് അടിയില്‍
കമിഴ്ന്ന്‍ ഒളിക്കും.
ചിലപ്പോള്‍
ചിലന്തികള്‍ക്ക് വല വരയ്ക്കാന്‍
എലികള്‍ക്കോ ,പറ്റയ്ക്കോ
മറഞ്ഞിരിക്കാന്‍
പഴയ പാത്രം തേടിവരുന്നവന്‍റെ
ശബ്ദം കേള്‍ക്കും വരെയും
അവിടെത്തന്നെ ഉണ്ടാവും.
ചില സൗഹൃദങ്ങള്‍
അട്ടകളെ പോലെയാണ്
ഹൃദയത്തില്‍ തന്നെ
കടിച്ചിരിക്കുന്നതിനാല്‍
എന്തു സ്നേഹം എന്ന് നാം
ആനന്ദിക്കും
അവസാന തുള്ളി
ചോരയും
തീര്‍ന്നേ
വിട്ടു പോകൂ.
ചില സൗഹൃദങ്ങള്‍
മഴപോലെയാണ്
വല്ലപ്പോഴും വരുമ്പോഴും
ആര്‍ദ്രത മാത്രം
ശേഷിപ്പിക്കുന്നവ .
ചില സൗഹൃദങ്ങള്‍
ലഹരി പോലെയാണ്
മാന്ത്രിക തൂവല്‍ തൊട്ട്
മായികമായ
ഒരു ലോകത്തേക്ക്
പറത്തി വിടുന്നവ.
ചില സൗഹൃദങ്ങള്‍ മാത്രം
ഹൃദയ താളം പോലെ!
മരണം വരെയും
ഒപ്പം ഉണ്ടാവുന്നവ
മരണ ശേഷവും
മറഞ്ഞു പോകാത്തവ.
കണ്ണടയും കാഴ്ചയും
ആകുന്നവ
വാക്കും കേഴ്വിയും
ആകുന്നവ
ശ്വാസവും ഗന്ധവും
ആകുന്നവ.
എപ്പൊഴും തണലായ പൂമരങ്ങള്‍ !